എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ഞാൻ എന്ന ബോധത്തിന്റെ തുടക്കമെന്തെന്നറിയാതെ കർമ്മങ്ങളിലൂടെ കർമ്മഫലങ്ങളിലൂടെ ഒരു യാത്ര....ജാഗ്രത്തായ സംവേദനങ്ങളിലൂടെ ഈ പ്രപഞ്ചത്തെ നോക്കികാണുകയാണ്‌...ഊർദ്ധ്വം നിലക്കുന്നിടത്തുനിന്നും ഭസ്മകുംഭമായ് പഞ്ചഭൂതാകൃതിയിലേക്ക് വിലയം പ്രാപിക്കുന്ന ഈ ശരീരത്തിന്റെ പേര്‌...കണ്ണൻ.......

2011, ഫെബ്രുവരി 18, വെള്ളിയാഴ്‌ച

പ്രപഞ്ചവും ഞാനും .....

പ്രപഞ്ചവും ഞാനും .....
      ബ്രഹ്മാണ്ഡം ഒന്നേയുള്ളു അതിനെയാണ്‌ നമ്മൾ പരബ്രഹ്മം അഥവാ ബ്രഹ്മാണ്ഡം എന്നു വിളിക്കുന്നത്. നമ്മുടെ ഗ്യാലക്സിയായ മില്കിവേ (ക്ഷീരപഥം) ഗ്യാലക്സിയിൽ ഏകദേശം നാല്പതിനായിരം കോടി നക്ഷത്രങ്ങൾ ഉണ്ട് അതിലെ സാധാരണക്കാരനായ ഒരു നക്ഷത്രമാണ്‌ നമ്മുടെ സൂര്യൻ.ഗ്യാലക്സിയിൽ നമ്മുടെ സൂര്യന്റെ സ്ഥാനം എന്നുപറയുന്നത് തന്റെ കേന്ദ്രത്തിൽനിന്നും ഏകദേശം 24,000 മുതൽ 26,000 പ്രകാശവർഷങ്ങൾ  അകലേയാണ്‌ (പ്രകാശവർഷം എന്നാൽ പ്രകാശത്തിന്റെ വേഗതയിൽ ഒരുവർഷം സഞ്ചരിക്കുന്ന ദൂരം,പ്രകാശം ഒരു സെക്കന്റിൽ ഏകദേശം 300,000 കി.മീ. വേഗതയിൽ സഞ്ചരിക്കുന്നു) അങ്ങിനെ ഒരുപ്രാവശ്യം തന്റെ കേന്ദ്രത്തിനെ ചുറ്റിവരാൻ 225 മുതൽ 250 മില്ല്യൺ വർഷങ്ങൾ എടുക്കുന്നു. സൂര്യൻ ഉൾപ്പെടുന്ന നമ്മുടെ സോളാർസിസ്റ്റത്തിന്റെ 99.86 ശതമാനം വ്യാപ്തവും സൂര്യനാണ്‌, ബാക്കിയായ 0.14 ശതമാനം മാത്രമേ ബാക്കിവരുന്ന നമ്മുടെ ഭൂമിയടങ്ങുന്ന ഗ്രഹങ്ങളും ഉപഗ്രഹങ്ങളും വരുന്നുള്ളു.വലുപ്പംകൊണ്ട് ഭൂമിയേക്കാൾ 109 മടങ്ങ് വലുതാണ്‌ സൂര്യൻ,അതായത് ഏകദേശം 1392,000 കി.മീറ്റർ വ്യാസം ആണ്‌ സൂര്യന്റേത്, ഭൂമിയും സൂര്യനും തമ്മിലു ദൂരം ഒരു എ യു (ആസ്ട്രോണമിക്കൽ യൂണിറ്റ്) ആണ്‌(ഒരു എ യു എന്നാൽ ഏകദേശം 149.6 മില്ല്യൺ കി.മീ).അങ്ങിനെ നോക്കുമ്പോൾ സൂര്യനിൽനിനും ഏകദേശം 8 മിനിറ്റും 19 സെക്കന്റുകളും കൊണ്ടാണ്‌ സൂര്യപ്രകാശം ഭൂമിയിൽ എത്തുന്നത് എന്നർത്ഥം. ഇത്രയും പറഞ്ഞത് സൂര്യനെ മാത്രം വച്ചുകൊണ്ട് നമ്മുടെ ഗ്യാലക്സിയേ അളന്നുനോക്കാൻ വേണ്ടിയാണ്‌,അപ്പോൾ ഏകദേശം ഒരുഗാലക്സിയുടെ വലുപ്പം മനസ്സിലായിക്കാണും എന്ന് വിചാരിക്കുന്നു,അതേപോലെയുള്ള ഏകദേശം വലുതും ചെറുതുമായ 170 ബില്ല്യൺ (17,000 കോടി) ഗ്യാലക്സികൾ മനുഷ്യന്റെ പ്രപഞ്ചപഠനത്തിന്റെ നിരീക്ഷണത്തിൽ വന്നിട്ടുണ്ട്, കണ്ടുപിടിക്കാത്തതിന്റെ കണക്കുകൾ അനന്തമായിരിക്കുമല്ലോ.ഇതിൽതന്നെ പലഗ്യാലക്സികളും സെക്കന്റിൽ ഏകദേശം പ്രകാശവേഗത്തിനേക്കാളും വേഗതയിൽ വികസിച്ചുകൊണ്ടിരിക്കുന്നു എന്നതും,രണ്ട് ഗാലക്സികൾ തമ്മിലുള്ള അകലം എന്ന്പറയുന്നത് ഏകദേശം 4,200മെഗാപാർസെക്‌സ് (130,000,000,000,000,000,000,000 കിലോമീറ്റർ)സ്ഥിതിചെയ്യുന്നു എന്നുള്ളതും ശാസ്ത്രീയമായ അറിവുകളാണ്‌.ഒരു പാർസെക്‌സ് എന്നാൽ 31 ട്രില്ല്യൺ (310,000,000,000,00 കി.മീ.) അഥവാ 206265 എ യു(ഒരു എ യു = 149.6 മില്ല്യൺ കി.മീ).അല്ലെങ്കിൽ 3.26 പ്രകാശവർഷങ്ങൾ. ഇപ്പോൾ ഏകദേശം നമ്മുടെ പ്രപഞ്ചത്തിന്റെ വലുപ്പം ഊഹിക്കുക.ഈ പ്രപഞ്ചം തന്നെയാണ്‌ ആ പൂർണമായ ബ്രഹ്മത്തിന്റെ വളരെ ചെറുതായി ദൃശ്യമാക്കപ്പെട്ടത്. അവിടെനിന്നും തിരിച്ചിറങ്ങി ഭൂമിയിലേക്കെത്തുമ്പോൾ,
തലയുർത്തിപിടിച്ച് എല്ലാത്തിന്റെയും അധിപനാണെന്ന അഹങ്കാരത്തോടെ പടമുഴക്കുകയാണ്‌ മനുഷ്യൻ,കേവലം എൺപതോ അല്ലെങ്കിൽ പരമാവധി നൂറോ വർഷങ്ങളുടെ ആയുസ്സുമാത്രം സ്വന്തമായുള്ളവൻ,അതിൽതന്നെ മുപ്പതോ നാല്പ്പതോ വർഷങ്ങൾമാത്രം ശാരീരികമായും ബൗദ്ധികമായും സമാനതകളോടെ ജീവിക്കാൻ കഴിയുന്ന കാലയളവ്‌,ഇതിനിടയിലേക്കു കടന്നുവരുന്ന വർത്തമാനജീവിതത്തിലെ അനവധി വൈതരണികളും.ഇതിന്റെയൊക്കെ ഇടയിൽ കേവലം ‘ഞാൻ’എന്ന അഹങ്കാരാത്തിന്‌ എവിടെയാണ്‌ സ്ഥാനം എന്നുള്ളതു നമ്മളാരും ഓർക്കാറില്ല.ഒന്നു മനസ്സിലാക്കുക ബ്രഹ്മാണ്ഡമെന്നാൽ പലതില്ല അതു ഒന്നേയുള്ളൂ അതുതന്നെയാണ്‌ ചതുർവേദങ്ങളീലും,ഉപനിഷത്തുക്കളിലും,
ഗീതയിലും പറയുന്ന അമൂർത്തമായ സർവ്വചരാചരങ്ങളിലും നിറഞ്ഞുനില്ക്കുന്ന പരബ്രഹ്മ സങ്കല്പ്പം.

“പൂർണമദഃ പൂർണ്ണമിദം
പൂർണാത് പൂർണമുദച്യതേ
പൂർണസ്യ പൂർണമാദായ
പൂർണമേവാവശിഷ്യതേ”

'ദൃശ്യമായ ഈ പ്രപഞ്ചം പൂർണമാണ്‌(അനന്തമാണ്‌).അദൃശ്യമായ ബ്രഹ്മവും പൂർണമാണ്‌(അനന്തമാണ്‌).അദൃശ്യമായ ബ്രഹ്മത്തിൽ നിന്ന് ദൃശ്യമായ ഈ പ്രപഞ്ചം ഉത്ഭവിച്ചുകഴിഞ്ഞാലും അത്(അദൃശ്യമായ ബ്രഹ്മം)പൂർണമായിതന്നെ അവശേഷിക്കുന്നു.'
ഈശാവാസ്യോപനഷദിലെ ആദ്യ ശാന്തി മന്ത്രമാണ്‌.

2 അഭിപ്രായങ്ങൾ:

  1. നാം വസിക്കുന്ന ഭൂമി, ബ്രഹ്മാണ്ഡകടാഹത്തില്‍ കേവലം ഒരു ബിന്ദു മാത്രമാണെന്ന്‌ ധരിക്കുവാന്‍ വിസമ്മതിക്കുന്ന ഈ ഞാന്‍ എന്ന വ്യക്തി ജീവിച്ചിരിപ്പുണ്ട്‌ എന്നിരിക്കിലും, താരതമ്യേന ദൃഷ്ടിക്ക്‌ അഗോചരമായ ഒരു കീടം മാത്രമാണെന്ന്‌ ഗ്രഹിക്കാനാവാത്ത അന്ധനാണ്‌! എന്റെ ഈ ആന്ധ്യതയെ വസ്തുനിഷ്ഠമായി വെളിപ്പെടുത്തിയ ഈ ലേഖനം സ്തുത്യര്‍ഹം.
    താങ്കളുടെ പുതിയ ഈ ബ്ലോഗിലെ ആദ്യ സന്ദര്‍ശകരില്‍ ഒരുവന്‍ എന്ന അടയാളം കുറിക്കുന്നതില്‍ എനിക്ക്‌ അഭിമാനമുണ്ടെന്നും ഓര്‍മ്മപ്പെടുത്തുന്നു.
    അദൃശ്യമായ ചില്ലുകള്‍ കൊണ്ടുള്ള ദുര്‍ഗ്രാഹ്യത വല്ലാതെ കാണുന്നു. പ്രശ്നം പരിഹരിക്കുക, അനിവാര്യം. ഭാഷ കൈകാര്യം ചെയ്യുന്ന വിധം നന്നായാലും പ്രദര്‍ശിപ്പിക്കപ്പെടുന്ന മാദ്ധ്യമം വഹിക്കുന്ന പങ്കിനും പ്രാധാന്യമുണ്ട്‌. ഫലപൂര്‍ണ്ണതയും എങ്കിലേ നേടാനാവൂ എന്ന് പ്രത്യേകമായി ഓര്‍മ്മപ്പെടുത്തേണ്ടതില്ലല്ലോ.

    മറുപടിഇല്ലാതാക്കൂ
  2. തീർച്ചയായും,... ഈ എളിയവന്റെ സൃഷ്ടികളെ പ്രോത്സാഹിപ്പിക്കുന്ന ആ മനസ്സിന്‌ പ്രണാമങ്ങൾ ......നന്ദി...നന്മകൾ...

    മറുപടിഇല്ലാതാക്കൂ