ചിങ്ങം,‘കഞ്ഞി’,തുലാം....കഞ്ഞിയോ....?..അവതാരകന്റെ ചോദ്യം,  'ങാ...അതെ കഞ്ഞി'....പിന്നെ കുറച്ച് നേരം തന്റെ അല്പബുദ്ധിയിലൊന്ന്  പരതിയിട്ട്...വീണ്ടും ആദ്യം മുതൽ മൊഴിഞ്ഞു  തുടങ്ങി....'ചിങ്ങം,കഞ്ഞി,തുലാം....ജൂൺ,ജൂലായ്,ആഗസ്റ്റ്....'പിന്നെയും  വഴിമുട്ടി...പതുക്കെ അവതാരകൻ മൈക്കുമായി വലിഞ്ഞു....ഇതൊരു എഞ്ചിനീയറിങ്ങ്  കോളേജിലെ പഠിതാക്കളുമായി സംവദിക്കുന്ന ടെലിവിഷൻ പരിപാടിയിൽ നിന്നും  കാഴ്ചയിലേക്കിറങ്ങിവന്ന് എനിക്ക് പറഞ്ഞറിയിക്കാനാകാത്ത ആനന്ദാനുഭൂതി നല്കിയ  ഒന്നായിരുന്നു....മലയാളത്തിലെ 12 മാസങ്ങൾ അറിയില്ല എന്നതുപോട്ടെ,കാരണം  എല്ലാം ഇംഗ്ളിഷിൽ ചവച്ചു തുപ്പിയേ അടങ്ങൂ എന്ന് വാശിപിടിക്കുന്ന ഒരു  സമൂഹത്തിലായതുകൊണ്ട് ഒരുപാടൊന്നും പ്രതീക്ഷക്കു  വകയില്ല..(മാമ്പഴത്തെക്കുറിച്ച് ഒർക്കുമ്പോൾ വീണ്ടും വീണ്ടും  മധുരിക്കുന്നത് വിസ്മരിക്കുന്നില്ല).എങ്കിലും കന്നിമാസം എന്നതു  കഞ്ഞിയാക്കിയ ആ മഹാന്റെ ആടയാഭരണങ്ങളും ഒന്നു  കാണേണ്ടതുതന്നെയായിരുന്നു....ഒരു ഉളുപ്പുമില്ലാതെ പറയുമ്പോഴും  ,അദ്ദേഹത്തിന്റെ തിരുവസ്ത്രാവതാരം ...അപാരം തന്നെ തൊലിക്കട്ടി...തലയിലും  താടിയുടെ അറ്റത്തും കുറച്ച് പശപുരട്ടിയിട്ട് ചകിരിക്കൂട്ടിൽ ചെന്ന് ചാടിയാൽ  എങ്ങിനെയുണ്ടാകും അതും ഒരുമാസത്തിനുശേഷം കുഴിമാടത്തിൽനിന്നും എഴുന്നേറ്റ്  വന്ന ഒരു രൂപം അതിനൊരു കൂളിംഗ്ളാസും,സാല്‌വാർ കമ്മീസും.....ജീവജാലങ്ങളിലൊരു  സൃഷ്ടിയേയും ഇകഴ്തി ചിന്തിക്കുകയോ,സംസാരിക്കുകയോ ചെയ്യുന്നത്  കൊടിയപാപമാണെന്ന് വിശ്വസിക്കുന്ന ഒരു എളിയ ജന്മമാണ് ഞാൻ....പക്ഷെ ആ കാഴ്ച  കണ്ടപ്പോൾ...സത്യമായും എന്തെങ്കിലും ഒന്ന് പറഞ്ഞില്ലെങ്കിൽ വലിയ  പാപമായിരിക്കും....രണ്ടുതരതിൽ നമുക്ക് സമൂഹത്തിന്റെ ശ്രദ്ധ നമ്മിലേക്ക്  ആകർഷിക്കാം, കണ്ടാൽ കണ്ണുകൾക്കു കുളിരായും,കേട്ടാൽ കാതുകൾക്ക്  ഇമ്പമായും,അടുത്തുവന്നാൽ സുഗന്ധവാഹിയായ കാറ്റായും....മറിച്ചും  ശ്രദ്ധിക്കപ്പെടും പക്ഷെ അത് നമ്മുടെ പരിസരത്ത് ചീഞ്ഞ് നാറുന്ന  മാലിന്യകൂമ്പാരമായി മാറുമ്പോഴാണെന്ന് മാത്രം, ഓർമ്മയില്പോലും ഓക്കാനിക്കാൻ  തോന്നുന്ന ഒരു വൃത്തിഹീനത....സത്യത്തിൽ അങ്ങിനെയൊരു ചിന്തതന്നെയായിരുന്നു ആ  കാഴ്ച.....ഇതു വായിക്കുന്ന ഏതെങ്കിലും ഒരു സുഹൃത്ത് ആ  കാഴ്ചകണ്ടിട്ടുണ്ടെങ്കിൽ ഞാൻ പറഞ്ഞതിൽ എന്തെങ്കിലും അസ്വാഭാവികതയുണ്ടെങ്കിൽ  എന്നെ ഏതുതരത്തിൽ വിമർശിച്ചാലും ഞാൻ സസന്തോഷം സ്വീകരിക്കും.... 
 

 
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ