എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ഞാൻ എന്ന ബോധത്തിന്റെ തുടക്കമെന്തെന്നറിയാതെ കർമ്മങ്ങളിലൂടെ കർമ്മഫലങ്ങളിലൂടെ ഒരു യാത്ര....ജാഗ്രത്തായ സംവേദനങ്ങളിലൂടെ ഈ പ്രപഞ്ചത്തെ നോക്കികാണുകയാണ്‌...ഊർദ്ധ്വം നിലക്കുന്നിടത്തുനിന്നും ഭസ്മകുംഭമായ് പഞ്ചഭൂതാകൃതിയിലേക്ക് വിലയം പ്രാപിക്കുന്ന ഈ ശരീരത്തിന്റെ പേര്‌...കണ്ണൻ.......

2011, ഒക്‌ടോബർ 28, വെള്ളിയാഴ്‌ച

ഞാനും ഈശ്വരനും.

         എന്നിലെ ഈശ്വരനിശ്ചയം എന്താണെന്ന് പലരും ചോദിച്ചതിൽ ഞാൻ ഉത്തരമായി നൽകിയിട്ടുള്ളതും ഇനി നൽകാനുള്ളതും ഇതുമാത്രമാണ്.......എന്നിലെ ഈശ്വരനിശ്ചയം എന്നതുതന്നെ ഈ കാണുന്ന പഞ്ചഭൂതാക്രിതിയാണ്.....എന്നിലെ ധർമ്മം തന്നെയാണ് ഞാൻ സ്വയം അന്വേഷിച്ചറീയുന്ന എന്റെ കർമ്മവും....ഈ പ്രപഞ്ചത്തിനോടുള്ള ഏതൊരു ജീവജാലങ്ങളിലും സത്തയായി ഉൾകൊണ്ടിരിക്കുന്ന ധർമ്മം....ആ കർമ്മം ഞാൻ അറിഞ്ഞു ചെയ്യുക എന്നതെന്നിൽ ഉൾക്കൊള്ളുമ്പോൾ ഞാൻ ഈ പ്രപഞ്ചത്തിലെ സർവ്വചരാചരങ്ങൾക്കും പ്രിയമാകുന്നു അവർ തിരിച്ചെനിക്കും പ്രിയമാകുന്നു.....ഇനി ഞാൻ എന്നത് എന്റെ ആത്മബോധമാണെന്ന നിശ്ചയത്തേക്കുറിച്ച് ഞാൻ പറഞ്ഞു.....അതേ ആത്മബോധം : ഈ പ്രപഞ്ചം ഏതുരീതിയിൽ ഈശ്വരനിൽ ആവിർഭവിച്ചുവോ....അതായത് അമൂർത്തമായ ഏതൊന്ന് മൂർത്തമായി ഭവിച്ചുവോ ആ ഭൂതാത്മകം തന്നെയാണെന്റെ ആത്മബോധവും.....ഭവിച്ചതെന്തോ അത്  ഭൂതം....ഈ കാണുന്ന പ്രപഞ്ചം മുഴുവൻ ആ പഞ്ചഭൂതങ്ങളിൽ അധിഷ്ടിതമാണ്....എന്റെ ശരീരമാകുന്ന ക്ഷേത്രത്തിലെ ആത്മബോധമാകുന്ന എന്നെ തന്നെയാണ് ഞാൻ ഈശ്വരന്റെ പഞ്ചഭൂതാക്രിതിയിലൊരംശമായി തെളിവായി സ്വീകരിക്കുന്നതും നിശ്ചയിച്ചിട്ടുള്ളതും..എന്റെതന്നെ ക്ഷേത്രമായ ശരീരത്തിലെ ആത്മബോധമെന്ന പ്രജ്ഞയെ തിരിച്ചറിയുമ്പോൾ ഞാൻ ക്ഷേത്രജ്ഞനെന്നും നാമരൂപിയാകും....അങ്ങനെ ഓരോരുത്തരും ക്ഷേത്രജ്ഞൻമാരാകുവാനുള്ള തിരിച്ചറിവാണ് അവനവനിലെ തന്നെ ധർമ്മത്തെ അറിയുക എന്നത്, അവനവനെ തന്നെ അറിയുക എന്നത്........!!

        ഇനി വിശ്വാസം എന്നത്.....വിശ്വാസവും യാഥാർത്ഥ്യവും തമ്മിൽ തുലോം വിപരീത ധ്രുവങ്ങളായിരിക്കുന്നു........ വിശ്വാസം എന്നാൽ പകുതി അകത്തും പകുതി പുറത്തും എന്നുതന്നെയാണ്...അതായത് വേണമെങ്കിൽ സ്വീകരിക്കാം ഇല്ലെങ്കിൽ തള്ളിക്കളയാം.....എന്നാൽ നിശ്ചയിക്കപ്പെടുന്നത് നമ്മുടേ തന്നെ അന്വേഷണാത്മകമായ യാത്രകളിലെ ജ്ഞാനസംയോഗമാണ്...അവിടേ യാത്രയിൽ നമുക്കു പലതിനേയും സംശയത്തോടേ തന്നെ നിരീക്ഷിക്കേണ്ടി വരുന്നു...അതിനെ വിശ്വാസമെന്നു വിളിക്കാം....എന്നാൽ..അതു നിശ്ചയിച്ചുകഴിഞ്ഞാൽ ഞാനും ഈ പ്രക്രിതിയും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നു മനസ്സിലാക്കാം......!!

            സ്വർഗ്ഗ-നരകങ്ങൾ.......കാല്പനീകമായ മനുഷ്യന്റെ കുറുക്കുവഴികൾ മാത്രം.... അതൊക്കെ കുട്ടികൾ വായിക്കുന്ന ചിത്രകഥാപുസ്തകങ്ങളിലെ രസകരമായ കഥകളായി മാത്രമേ കാണാൻ കഴിയൂ....മനുഷ്യന്റെ രജോ തമോ ഗുണങ്ങൾ തന്നെയാണ് അവന്റെ കർമ്മങ്ങളിലെ സ്വർഗ്ഗനരകങ്ങളെ തീരുമാനിക്കുന്നത്.....എന്നിലെ ധർമ്മത്തെ ഞാൻ തിരിച്ചറിയുമ്പോൾ അതെന്നിൽ അനുസ്യൂതം പുലരുമ്പോൾ ഞാൻ എനിക്കും മറ്റുള്ളവർക്കും സ്വർഗ്ഗമെന്ന സാമീപ്യത്തെ ഉളാവാക്കുന്നു....അധമമായ ഗുണങ്ങളിൽ എന്റെ കർമ്മങ്ങൾ സ്ഥിരപ്പെടുമ്പോൾ നരകം എല്ലാ അർത്ഥത്തിലും ഞാനാകുന്നു..........ഓരോ വ്യക്തിയും ആദ്യം അവനവൻ എന്താണെന്ന തിരിച്ചറിവിലൂടേ മാത്രമേ ഈ പ്രപഞ്ചത്തെ തിരിച്ചറിയു.....ചിലരത് കർമ്മങ്ങളിൽ ആദ്യകാലങ്ങളിൽ തിരിച്ചറിയുന്നു...മറ്റു ചിലർ മറ്റുപല സന്ദർഭങ്ങളിലും......ജ്ഞാനം എന്നത് എല്ലാവർക്കും ഒരേപോലെ കിട്ടാത്തതും അതുകൊണ്ട് തന്നെ....ജ്ഞാനം കിട്ടിയവരെ കിട്ടാത്തവർ പരിഹസിക്കുന്നതുപോലെ കിട്ടിയവർക്ക് കിട്ടാത്തവരെ പരിഹസിക്കാനാവില്ലതന്നെ.....കാരണം കിട്ടാതിരുന്ന അവസ്ഥയിൽ നിന്നുമാണ് പരമമായ ആ ജ്ഞാനത്തിന്റെ ലഭ്യതയുടേ തലത്തിലേക്ക് കടന്നു ചെല്ലുന്നത്.....അവിടേ വേർതിരിവുകളോ കാലുഷ്യമോ അഹംഭാവമൊ സ്വാർത്ഥതയൊ ഒന്നുമുണ്ടാകില്ല സ്ഥിതപ്രജ്ഞമായൊരു പൂർണ്ണതയെ നാം തിരിച്ചറിയും........ഞാനും അത് കുറേശേ തിരിച്ചറിഞ്ഞു തൂടങ്ങുകയാണ് ..അതുകൊണ്ട് തന്നെ ഈശ്വരനെ നിശ്ചയിച്ചവരേയും ഈശ്വരനില്ല എന്ന് വാദിക്കുന്നവരേയും ഒരേപോലെ കാണാനും സ്വീകരിക്കാനും കഴിയുന്നു... ഞാൻ എന്ത് എന്നെന്നോട് ചോദിക്കുമ്പോൾ അതെന്റെ പരമമായ ആത്മബോധമാണ് എന്ന് എനിക്ക് പറയാൻ കഴിയുന്നത്.....ആ ആത്മബോധം എന്നിൽ നിറയുന്ന ഈശ്വരനായി ഈ പഞ്ചഭൂതങ്ങളേയും കാണുകവഴി ഞാനെന്റെ ധർമ്മത്തെ സ്വീകരിക്കുന്നു...........“ യതോ ധർമ്മ സ്തതോ ജയ “.........!!!

4 അഭിപ്രായങ്ങൾ:

  1. ആകാശത്തെ തകർക്കാന്‍ ഒരു കാക്ക മതിയെന്ന് കാക്കകള്‍ സമര്‍ത്ഥിക്കുന്നു; അതില്‍ തര്‍ക്കമൊന്നുമില്ല. അതു പക്ഷേ ആകാശത്തിനെതിരായ ഒരു തെളിവാണെന്നു പറയാനുമില്ല; കാരണം, ആകാശമെന്നാല്‍ ഇത്രേയുള്ളു: കാക്കകള്‍ക്കപ്രാപ്യമായത്. അതേ, ആശ്രയം തേടി ലോകത്തിന്റെ കൈകളിലേക്കോടിച്ചെന്നാലല്ലാതെ അതിന്റെ സുഖങ്ങളില്‍ നമ്മള്‍ ആനന്ദം കണ്ടെത്തുന്നതെങ്ങനെ?

    മറുപടിഇല്ലാതാക്കൂ
  2. പ്രിയപ്പെട്ട കണ്ണാ,

    ഈ വായന ഉപകാരപ്രദം ! ആശംസകൾ !

    സസ്നേഹം,

    അനു

    മറുപടിഇല്ലാതാക്കൂ
  3. മനുഷ്യന്റെ രജോ തമോ ഗുണങ്ങൾ തന്നെയാണ് അവന്റെ കർമ്മങ്ങളിലെ സ്വർഗ്ഗനരകങ്ങളെ തീരുമാനിക്കുന്നത്.....എന്നിലെ ധർമ്മത്തെ ഞാൻ തിരിച്ചറിയുമ്പോൾ അതെന്നിൽ അനുസ്യൂതം പുലരുമ്പോൾ ഞാൻ എനിക്കും മറ്റുള്ളവർക്കും സ്വർഗ്ഗമെന്ന സാമീപ്യത്തെ ഉളാവാക്കുന്നു....അധമമായ ഗുണങ്ങളിൽ എന്റെ കർമ്മങ്ങൾ സ്ഥിരപ്പെടുമ്പോൾ നരകം എല്ലാ അർത്ഥത്തിലും ഞാനാകുന്നു...ഒരു വ്യാസശൈലിയെ ഞാന്‍ കാണുന്നു.

    മറുപടിഇല്ലാതാക്കൂ
  4. ഈശ്വരനില്‍ വിശ്വസിക്കുക എന്നതില്‍ ഉപരി ഈശ്വരനെ അറിയുക എന്നതിലാണ് മഹത്വമെന്ന് കരുതുന്നു.

    മറുപടിഇല്ലാതാക്കൂ