എന്റെ ബാല്യം.....
തെച്ചിയും പിച്ചിയും തുമ്പോലക്കതിരും
തേങ്ങയും മാങ്ങയും കാച്ചിൽ പടവലവും
തത്ത ചെമ്പോത്ത് അണ്ണാറക്കണ്ണനും
തുടിയുണരുമെന്റെ തൊടിതന്നെയെന്നും
ചെമ്പകം പൂത്തതും ചോലയുണർന്നതും
മാമ്പൂ വിരിഞ്ഞതും മഴവില്ലുതിർന്നതും
കാകനും കൂമനും കാറ്റാടി തൈകളും
കൂർച്ചുണ്ട് രാകിമിനുക്കും താലിക്കുരുവികളും
കൈതപ്പൂ കാറ്റത്തുലഞ്ഞ കൈപ്പാടങ്ങൾ
പച്ചിലപ്പാടം പലതായ് വരമ്പിട്ട പുലരിയിൽ
കാറ്റുപുലർന്നതും പുളിയിലക്കരമുണ്ടുലഞ്ഞതും
കാവും കരുമാടിയുമിമ്മട്ടിൽ വിളക്കായിരുന്നതും
ചൂണ്ടയെറിഞ്ഞും കളിപ്പന്താടിയും കുമ്മികളിച്ചും
നിറ ബാല്യമൊന്നിങ്ങനെ ഓർമ്മയായ് തെളിയുന്നു
ഓണം വിഷു വാവുസംക്രാന്തിയും മോദമായേകിയ
മനോജ്ഞമൊരു ഗ്രാമമെനിക്കുണ്ടായിരുന്നു...
.......................................................................................
ഈ നരച്ച യാന്ത്രികതയില്‍ നിന്നും സ്വാഭാവികതയുടെ ആ പച്ചപ്പിലേക്ക് ഒരുവേള എനിക്കൊരു മടക്കയാത്ര സാധ്യമെങ്കില്‍... കട്ടായം, ഞാനവിടം ചിരജ്ഞീവിയാകും.!
മറുപടിഇല്ലാതാക്കൂആ ശീതളിമ നമുക്കിനി സ്വപ്നം മാത്രം ,,,,,,, ഗൃഹാതുരത്വം നല്കുന്ന നല്ല കവിത ,,,,,, ആശംസകള്‍
മറുപടിഇല്ലാതാക്കൂഈ വരികളില്‍ ഒരു ബാല്യത്തിന്റെ ഓര്‍മകളെ ആണ് പങ്കു വെച്ചത് ഒരു കുളിര് തെന്നല്‍ മനസ്സിന് സമ്മാനിച്ചു
മറുപടിഇല്ലാതാക്കൂ