മുഖപുസ്തകം
പുതുപുലരിയിൽ സൗഹ്രുദമൂട്ടുവാൻ
കൂട്ടായിരിപ്പവർ... വേദന,
മറുവാക്കോതിയണക്കുവോർ
കഥയായ് കവിതയായ് ആത്മ-
നൊമ്പരങ്ങളിലൂഴം തിരഞ്ഞ്
കണ്ണീരിൽ പുഞ്ച്ചിരിപ്പൂക്കൾ
വിരിയിക്കും നിറസൗഹൃദങ്ങൾ
ഇണങ്ങിയും പിണങ്ങിയും തല്ലിയും
തങ്ങളിൽ സ്നേഹമുണർത്തുവോർ
ഇവിടെയീ പുസ്തകത്താളുകളിൽ
ആരുമറിയാമുഖങ്ങളിൽ തേടിയും
പുഞ്ചിരിയാലൊരായിരം നിറങ്ങൾ
ക്ഷേമമായ് ഹൃദയം തുറക്കുന്നവർ
ആരുനീയെന്നു ചോദ്യമുണരുമ്പോൾ
ഒന്നുപകച്ചും പിന്നൊന്നു ചിരിച്ചും
എന്റെ കവിതയിൽ നിൻ
ഇഷ്ടം ചേർക്കാമോ,മറുവാക്കുനല്കുമോ
എന്നുചോദിക്കാൻ തുടിക്കും
ഹൃദയമേന്തും അക്ഷരമൊരുക്കുവോർ
ചിലപ്പോൾ പൂത്തും തളിർത്തും
പ്രണയവും വിരിയുന്നു, കൊഴിയുന്നു
പരിഭവപ്പാടുകളിനീണം തിരക്കുന്ന
വിരഹാർദ്രമീറൻ നിലാവും
ചതിയൂട്ടിയകൺകളിൽതൊടുത്തും
വിടരും ചിരികളിൽ, വർണ്ണങ്ങളിൽ
പേർത്തുംതിരഞ്ഞും ബലിചരങ്ങളും
ആരുമറീയാതെ ഒഴുകുകയാണ്
ഒടുവിലൊരു വാല്ക്കഷ്ണമുരുവിടുന്നു
മോഹമുണർത്തി സിരകളിലേറ്റി,
സ്നേഹമായ് കൊടുത്തതൊക്കെയും
തിരികെവേണമെന്ന് നിനയ്ക്കാതിരിക്കാം...
**********************************
ഒരു ആരാമത്തില്‍ വിരിഞ്ഞ വിവിധ വര്‍ണ്ണങ്ങളിലും രൂപങ്ങളിലുമുള്ള പൂക്കളെപ്പോലെ വ്യത്യസ്തരാണ് നാമൊക്കെയും. അവയില്‍ പൂജക്കെടുക്കുന്നവയും മാലയില്‍ കൊര്‍ക്കുന്നവയും മുടിയില്‍ ചൂടുന്നവയും ആരാലും പരിഗണിക്കപ്പെടാതെ പോകുന്നവയും ഉണ്ടാകാം. എന്നാല്‍, ഈ വ്യത്യസ്തതയാണ് ഇതിന്‍റെ സൌന്ദര്യം.
മറുപടിഇല്ലാതാക്കൂഈ 'മുഖപുസ്തകത്തിലെ' പൂക്കളുടെ സൌരഭ്യം എന്നെന്നും നിലനിക്കട്ടെ..!
കൊടുക്കുന്നതൊന്നും തിരികെ പ്രതീക്ഷിക്കരുത്. പ്രത്യേകിച്ചും സ്നേഹം. അപ്പോഴാണ് അതിനു മൂല്യം .....കവിത വീണ്ടും എഴുതുക.നന്മ വരട്ടെ.
മറുപടിഇല്ലാതാക്കൂപ്രിയന് നാമൂസും ടീച്ചറും പറഞ്ഞത് തന്നെയാ പറയാനുള്ളത്
മറുപടിഇല്ലാതാക്കൂനന്നായി എഴുതിയ വരികള്‍ ..... ഒന്ന് കൂടി ഉലയൂതി കാച്ചി മിനുക്കി സമര്‍പ്പിക്കുക .... അടുത്ത കവിതയിലൂടെ ... വീണ്ടും വരാം
മറുപടിഇല്ലാതാക്കൂവളരെ നല്ല വരികള്‍...ആശംസകള്‍...!
മറുപടിഇല്ലാതാക്കൂനല്ല എഴുത്ത് തുടരുക...
മറുപടിഇല്ലാതാക്കൂഎല്ലാ ആശംസകളും!
നിറസൗഹൃദങ്ങൾ എന്നും നിലനില്‍ക്കട്ടെ...വളരെ നല്ല കവിത...
മറുപടിഇല്ലാതാക്കൂകൊടുകാനുള്ള ആ മനസ്സ് അത് മതി
മറുപടിഇല്ലാതാക്കൂആശംസകള്
സ്നേഹമായ് കൊടുത്തതൊക്കെയും
മറുപടിഇല്ലാതാക്കൂതിരികെവേണമെന്ന് നിനയ്ക്കാതിരിക്കാം....തിരിച്ചു പ്രേതീക്ഷിക്കരുതാത്ത്ത ഒന്നാണ് സ്നേഹം ..അതു ഹൃദയം ഉള്ളവര്‍ക്ക് മാത്രം പറഞ്ഞിട്ടുള്ള വികാരമാണ് ..വളരെ നല്ല വരികള്‍...ആശംസകള്‍.
"സ്നേഹമായ് കൊടുത്തതൊക്കെയും
മറുപടിഇല്ലാതാക്കൂതിരികെവേണമെന്ന് നിനയ്ക്കാതിരിക്കാം"
നല്ല വരികള്‍!