എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ഞാൻ എന്ന ബോധത്തിന്റെ തുടക്കമെന്തെന്നറിയാതെ കർമ്മങ്ങളിലൂടെ കർമ്മഫലങ്ങളിലൂടെ ഒരു യാത്ര....ജാഗ്രത്തായ സംവേദനങ്ങളിലൂടെ ഈ പ്രപഞ്ചത്തെ നോക്കികാണുകയാണ്‌...ഊർദ്ധ്വം നിലക്കുന്നിടത്തുനിന്നും ഭസ്മകുംഭമായ് പഞ്ചഭൂതാകൃതിയിലേക്ക് വിലയം പ്രാപിക്കുന്ന ഈ ശരീരത്തിന്റെ പേര്‌...കണ്ണൻ.......

2011, ഒക്‌ടോബർ 5, ബുധനാഴ്‌ച

വളർന്നു വരുന്ന ഒരു യുവതാരത്തിനോട് നമ്മൾ കാണിക്കേണ്ട ധർമ്മം ഇതാണോ...??



തനിക്കറിയാവുന്ന വിഷയങ്ങളിൽ ‌ഒരാൾ സ്വന്തമായി അഭിപ്രായം പറയുന്നു എന്നത് വളരെ വലിയ ഒരു ന്യൂനതയായി കാണുന്നു എന്നതാണ് മലയാളികളുടെ പ്രശ്നം എന്നു തോന്നുന്നു.......വളരെ കുറഞ്ഞകാലയളവിൽ ഇത്രത്തോളം പ്രശസ്തിയുണ്ടായൊരു യുവാവിനോട് തോന്നുന്ന മലയാളിയുടെ സ്വാഭാവികമായ, തനിക്കിഷ്ടമല്ലാത്ത രീതിയിൽ പ്രതികരിക്കുന്ന അല്ലെങ്കിൽ സംവേദനം ചെയ്യുന്ന ഒരാളെ അംഗീകരിക്കാൻ കഴിയുന്നില്ല എന്ന വികലതയാണ് പ്രിഥ്വിയോട് ഇന്നു കാണിക്കുന്ന വിവേചനം...അത് ഒരു പരിധിവരെ അദ്ദേഹത്തിന്റെ ജോലിസംബന്ധമായ മേഖലയിൽ നിന്നും വളരെ ശക്തവുമാണ്...ശരിയാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളിൽ പലഭാഗത്തും ഒരു നിഷേധിയുടേ സ്വരം കടന്നു വന്നിരിക്കാം,സഹനടന്മാരായ മുതിർന്ന താരങ്ങളേപോലും വിമർശിക്കുന്ന തരത്തിൽ അഭിപ്രായപ്രകടനം നടത്തുന്നു എന്ന പരാതികളും ധാരാളം.....ഇതൊക്കെ പർവ്വതീകരിക്കാൻ നമ്മുടേ മാധ്യമങ്ങൾ പോലും വളരെ കഷ്ടപ്പെടുന്നുണ്ട്...ഇതെല്ലാം കേവലം വ്യക്തിപരമായ ഒരു അഭിപ്രായങ്ങൾക്കപ്പുറം നാമത് എന്നും കൊണ്ടുനടക്കാനുള്ള വിഴുപ്പു ഭാണ്ഡമായി ചുമക്കുന്നു, അദ്ദേഹത്തിന്റെ കുടുംബത്തേപ്പോലും താറടിക്കുന്ന നിലയിലുള്ള വിലകുറഞ്ഞ തമാശകളായി ചർച്ചകളിൽ ഇടം പിടിക്കുന്നു..ഒരു കലാകാരനായ‌ വ്യക്തിക്ക് തന്റെ പ്രവർത്തനമേഖലയിലെ കലാപരമായ വശങ്ങളുടേ നല്ലതും അല്ലാത്തതുമായ വിമർശനങ്ങൾ കേൾക്കണ്ടി വരും സ്വാഭാവികമാണ്...ഇത്ര ചെറുപ്രായത്തിൽ തന്നെ സിനിമയുടേ സാങ്കേതികമായ വശങ്ങളിലെ അറിവുകളേ സ്വായത്തമാക്കുകയും അവയെ സ്വന്തം കഴിവിനോട് ചേർത്തുവച്ച് പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു വ്യക്തിത്വം നമ്മുടേ മലയാളം സിനിമാ രംഗത്ത് ഉണ്ടോ എന്നത് ചിന്തിക്കേണ്ടതാണ്.... തന്റേതായ ചിന്തകളേ വളരെ ആത്മവിശ്വാസത്തോടേ തുറന്നു പറയാൻ കാണിക്കുന്ന സ്ഥൈര്യത.......മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നതവിടേയാണ് പ്രിഥ്യുരാജെന്ന നടനെ.....എന്നാൽ ഒരു മലയാളി അത് ആണായാലും പെണ്ണായാലും ഇന്ന രീതിയിൽ മാത്രമേ പെരുമാറാൻ പാടുള്ളു എന്ന് ദുരഭിമാനവും അസൂയയും മാത്രമാണ് മലയാളിയുടേ കൈമുതൽ.....പിന്നെ തനിക്കു ഒന്നും കഴിയുന്നില്ലല്ലോ എന്ന ജാള്യതയും.......പിന്നെ കടന്നാക്രമണം അദ്ദേഹത്തിന്റെ കുടുംബത്തിന്റെ നേർക്കായി.....ഒന്നു ചോദിക്കട്ടേ ആരോടെങ്കിലും പ്രിഥ്വീരാജെന്ന വ്യക്തി ....വ്യക്തിപരമായി ഒരു ദ്രോഹം ചെയ്തിട്ടുണ്ടോ....ഇനി അദ്ദേഹത്തിന്റെ കുടുംബത്തിലെ കാര്യങ്ങളിലേക്ക് കടന്നുചെല്ലാൻ താത്പര്യം കാണിക്കുന്നവർക്ക് സ്വന്തം വീട്ടിലെ എല്ലാ പ്രശ്നവും തീർത്തിട്ടുതന്നെ ഇറങ്ങുകയാവില്ലേ നല്ലത്.......ആദ്യം മറ്റൊരാളുടേ കഴിവിനെ അംഗീകരിക്കാൻ ശ്രമിക്കാം നമുക്ക് ..ഇത്രയും ചെറീയ പ്രായം കൊണ്ട് സിനിമ എന്ന കലാതട്ടകത്തിൽ തന്റേതായ ഒരു വഴി വെട്ടിത്തുറന്ന ഒരു മനുഷ്യന് സാധാരണ ആരെയും എന്നപോലെതന്നെ മറ്റുള്ളവർക്ക് അംഗീകരിക്കാവുന്നതും അല്ലാത്തതുമായ സ്വഭാവ വശങ്ങളുണ്ടാകും നമ്മളും അതിൽ നിന്നും വ്യത്യസ്ഥരല്ലല്ലോ.....അദ്ദേഹത്തിന്റെ കുറ്റവും കുറവുകളും കണ്ടുപിടിക്കാൻ ആഗ്രഹിക്കുന്നവർ ഒരു കാര്യം ശ്രദ്ധിക്കുക....ഒരു ആത്മ പരിശോധന നടത്തുക നമുക്കു കഴിയുന്നുണ്ടോ മറ്റുള്ളവരുടേ ആഗ്രഹങ്ങൾക്ക് അനുസരിച്ച് പ്രവൃത്തിക്കാൻ എന്ന് , അവരുടെ ഇഷ്ടങ്ങളെ മനസ്സിലാക്കാൻ എന്ന്.....അദ്ദേഹത്തെ നമ്മളേപ്പോലെതന്നെ ഒരു വ്യക്തിയായി കരുതാനുള്ള സാമാന്യ മര്യാദ നമുക്കു കാണിച്ചുകൂടേ...?...സിനിമകളിലും, ടി വി ചാനലു‌കളിലും മറ്റു മാധ്യമങ്ങളിലും മാത്രം കാണുന്ന ആ വ്യക്തിയോട് നമുക്കെന്ത് ബന്ധം എന്നൊന്നു ചിന്തിക്കുക....വ്യക്തിപരമായി യാതൊരു അടുപ്പവുമില്ലാത്ത ഒരാളെക്കുറിച്ച്  നാം സ്വയം വിലകെടുത്തുന്ന രീതിയിലുള്ള അഭിപ്രായ പ്രകടനങ്ങൾ കൊണ്ട് എന്ത് മാനസീക സംതൃപ്തിയാണ്  കൈവരിക്കുന്നത്.....മറ്റൊരാളുടേ ദുഖങ്ങളിൽ സന്തോഷിക്കുന്നവനാണോ യഥാർത്ഥമനുഷ്യൻ....ആരാണ് പൂർണ്ണനായിട്ടുള്ളത്.....മറ്റൊരാളെ ദുഷിക്കുമ്പോൾ നാം നമ്മളെ തന്നെ ദുഷിക്കുന്നു..............ചിന്തിക്കുക....ധാർമ്മികത എന്നതു മറ്റുള്ളവർ നമ്മളോട് പെരുമാറേണ്ടതാണ് എന്ന ചിന്തയാണോ നമുക്കു വേണ്ടത്......!!

”ഉദ്ധരേദാത്മാനം നാത്മാനാമവസാദയേത്
ആത്മൈവ ഹ്യാതമനോ ബന്ധുരാതൈ രിപുരാത്മനഃ“

ഒരുവൻ തന്നെ സ്വയം ഉയർത്തേണ്ടതാണ്‌, തന്നെ സ്വയം താഴ്തരുത്, താൻ തന്നെയാണ്‌ തന്റെ ബന്ധു...താൻ തന്നെയാണ്‌ തന്റെ ശത്രുവും എന്നറിയുക.......... ഭഗവദ് ഗീത : 6 :5.....

8 അഭിപ്രായങ്ങൾ:

  1. അഹങ്കാരവും നിഷേധിതരവും രണ്ടും രണ്ടാ കണ്ണാ‍... അവന്റെ ഒരു ഇന്റർവ്യൂ കണ്ടാൽ ഇത്തിരി അഭിപ്രായം മാറ്റും കണ്ണൻ..! കൊട്ടക്ക് ഞാനും വാദിച്ചതാരുന്നു അവനു വേണ്ടി... പക്ഷേ ഒരു ഇന്റെർവ്യൂ കണ്ടപ്പൊ എനിക്കും അവനോട് രണ്ട് വാക്ക് പറയാൻ തോന്നി..

    http://undamporii.blogspot.com/2011/09/blog-post_30.html

    മറുപടിഇല്ലാതാക്കൂ
  2. ടാ ഉണ്ടൂസെ..... ഒക്കെ ശരിതന്നെ പക്ഷെ അതൊരു വ്യക്തിയായി കാണുക അവനും ഈ സമൂഹത്തിലെ ഒരു വ്യക്തി മാത്രം.....ആ നിലയിൽ അവന്റെ വിവരത്തേയും വിവരക്കേടിനേയും നമുക്ക് അംഗീകരിക്കാം അതു കഴിഞ്ഞു ....ഇനിയും അതുതന്നെ പാടുന്നതിന്റെ ശരിയെന്താണ്.....!!!

    മറുപടിഇല്ലാതാക്കൂ
  3. താങ്കളുടെ അഭിപ്രായത്തോട് നൂറു ശതമാനം യോജിക്കുന്നു പ്രിത്തിയുടെ സിനിമ കാണാത്തവന്‍ വരെ ഒരു കാര്യവുമില്ലാതെ അയാളെ തറടിക്കുന്നു അപലപനീയം തന്നെ ഇത്

    മറുപടിഇല്ലാതാക്കൂ
  4. ആ പിന്നെ നിങ്ങടെ ഈ കമെന്റ് വേര്‍ഡ് വേരിഫെക്കേശന്‍ ഒയിവാക്കണം അതാ നല്ലത് സഹായം വല്ലതും വേണമെങ്കില്‍ ചോദിയ്ക്കാന്‍ മടിക്കണ്ട കാശോയികെ എന്തും ചോദിച്ചോളൂ

    മറുപടിഇല്ലാതാക്കൂ
  5. നിങ്ങളുടെ പോസ്റ്റ്‌ വളരെ ബാലിശമായി തോന്നുന്നു, ഈ ആക്ടര്‍ പറയുന്നത് കേട്ടാല്‍ തോന്നും കേരളത്തില്‍ ഇയാളല്ലാതെ വേറെ ആര്‍ക്കും ബുദ്ധി ഇല്ല എന്നു, പിന്നെ ഒരു സിനിമയില്‍ പോലും ഒരു നല്ല അഭിനയം കാഴ്ച വയ്ക്കാതെ, ഭാഗ്യം കൊണ്ട് മാത്രം സിനിമകള്‍ കിട്ടുന്ന ഇയാള്‍ അഭിനയത്തെ കുറിച്ച് പറയുമ്പോള്‍ തമാശ തോന്നുന്നു, കാരണം അഭിനയത്തിന്റെ രസതന്ത്രം നമുക്ക് മനസിലാക്കി തന്ന ഒരുപാട് മലയാളികള്‍ നമുക്ക് മുന്നില്‍ ഉള്ളപ്പോള്‍.

    മറുപടിഇല്ലാതാക്കൂ
  6. ഞാന്‍ കോഴിക്കോട്ടുകാരന്‍ ആണ്, ഒരിക്കല്‍ ഇന്നസെന്റ് പറഞ്ഞിട്ടുണ്ട് നമ്മുടെ പ്രകടനത്തിന്റെ നിജ സ്ഥിതി അറിയണമെങ്കില്‍ കോഴിക്കോട്ടെ കാണികളുടെ മുന്‍പില്‍ കളിക്കണം, നന്നായാല്‍ കയ്യടിക്കും, ഇല്ലെങ്കില്‍ ചെവി പൊട്ടുന്ന പോലെ കൂവും, എന്റെ നാട്ടിലുള്ള, എനിക്ക് പരിചയം ഉള്ള ഒരാള്‍ പോലും ഇയാളെ ഇഷ്ടപെടുന്നില്ല, അതിനു കാരണം പലതാണ്, ഒന്നു തന്റെടമുള്ള അഭിപ്രായം എന്നപേരില്‍ മറ്റുള്ളവരെ അപമാനിക്കല്‍, നിങ്ങള്‍ ഒന്നു ഓര്‍ക്കണം, ഇയാള്‍ക്ക് വിദ്യാഭ്യാസം വളരെ കുറവാണ്, ഒസ്ട്രലിയായില്‍ പഠിച്ചു എന്നത് വിദ്യാഭ്യാസത്തിന്റെ അളവ് കോല്‍ അല്ല, നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നതും അല്ല വിദ്യാഭ്യാസം, സംസ്കാരത്തോടെ പെരുമാറാന്‍ നമ്മെ പഠിപ്പിക്കുന്നതാണ് വിദ്യാഭ്യാസം, അതു ഇയാള്‍ക്ക് ഇല്ല, പിന്നെ അഭിനയത്തിന്റെ കാര്യം, ഒരു നല്ല അഭിനയ മുഹൂര്‍ത്തം ഇയാളുടെ സിനിമയില്‍ നിങ്ങള്ക്ക് കാണിക്കാന്‍ പറ്റുമോ? ഇല്ല, പക്ഷെ ഇയാളുടെ ചേട്ടന്‍ അഭിനയിച്ച എല്ലാ സിനിമയിലും ഒരു സീനില്‍ എങ്കിലും അയാളുടെ വ്യക്തി മുദ്ര പതിയിച്ചിട്ടുണ്ട്, അയാളെ പോലും അപമാനിക്കുന്ന അഭിപ്രായ പ്രകടനങ്ങള്‍ ഇയാള്‍ നടത്തിയിട്ടില്ലെ? സത്യം പറഞ്ഞാല്‍ അല്പന് അര്‍ഥം കിട്ടിയാല്‍ എന്നു പറയുന്നത് പോലെ ഉണ്ട്. ഇയാളുടെ അച്ഛന്‍ കാണിച്ചതാണ് തന്റേടം, അയാള്‍ തന്റെ അഭിപ്രായം എവിടെയും തുറന്നു പറഞ്ഞിരുന്നു, അമ്മ സംഘടാനയെ പോലും വിമര്‍ശിച്ചിരുന്നു, അതു വിമര്‍ശനവും, അഭിപ്രായ പ്രകടനവും ആയിരുന്നു, അപമാനിക്കല്‍ ആയിരുന്നില്ല, അതാണ്‌ സംസ്കാരം. സത്യം പറഞ്ഞാല്‍ ഇയാളോട്, ദേഷ്യമോ വെറുപ്പോ ഒന്നും അല്ല, ദയവാണ് തോന്നുന്നത്, നല്ലത് പറഞ്ഞു കൊടുക്കാന്‍ ആരും ഇല്ലല്ലോ എന്നോര്‍ത്തുള്ള സങ്കടം, നല്ല പകുതിവന്നാല്‍ നന്നാവും എന്നു തോന്നി, പക്ഷെ എരി തീയില്‍ എണ്ണ ഒഴിക്കുന്ന പോലെ ഇയാളുടെ വിവരക്കേടിനു കൂട്ട് നില്‍ക്കുന്നത് കണ്ടപ്പോള്‍ ആ പ്രതീക്ഷയും അസ്ഥാനത്തായി.

    മറുപടിഇല്ലാതാക്കൂ
  7. വായിച്ചു !! ഈ ചര്‍ച്ച കുറേക്കാലമായി നടക്കുന്നു !!
    വ്യക്തികളുടെ വ്യക്തിപരമായ സ്വഭാവങ്ങളെ നോക്കാതെ..നല്ല സിനിമ ആരുടെത്‌ ആണെങ്കിലും ,രണ്ടുകയ്യും നീട്ടി സ്വീകരിക്കുന്നവരാണ് മലയാള പ്രേക്ഷകര്‍ !!
    -----------------------------------
    ആശംസകള്‍ !!

    മറുപടിഇല്ലാതാക്കൂ