എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ഞാൻ എന്ന ബോധത്തിന്റെ തുടക്കമെന്തെന്നറിയാതെ കർമ്മങ്ങളിലൂടെ കർമ്മഫലങ്ങളിലൂടെ ഒരു യാത്ര....ജാഗ്രത്തായ സംവേദനങ്ങളിലൂടെ ഈ പ്രപഞ്ചത്തെ നോക്കികാണുകയാണ്‌...ഊർദ്ധ്വം നിലക്കുന്നിടത്തുനിന്നും ഭസ്മകുംഭമായ് പഞ്ചഭൂതാകൃതിയിലേക്ക് വിലയം പ്രാപിക്കുന്ന ഈ ശരീരത്തിന്റെ പേര്‌...കണ്ണൻ.......

2011, ഒക്‌ടോബർ 13, വ്യാഴാഴ്‌ച

പുകമണം (കവിത)

പുകമണം....

ഇനിയും വേവാതിരിക്കുന്ന
ആത്മാവിനെ നോക്കി
പൊള്ളിപ്പിടയുന്ന ഓർമ്മകളെ
കനൽ ഊതിയുണർത്താം
ഒടുവിൽ വെന്തു കരിയുന്ന
ഗന്ധത്തിൽനിന്നും പുകമണക്കും
ജീവന്റെ ഓട്ടുരുളിയിലെ
കരിയാൽ നിലത്തെഴുതണം

എത്ര തിരഞ്ഞിട്ടും എനിക്കെന്റെ
ഹൃദയം കാണാനാകുന്നില്ല,
അവനോടും ചോദിച്ചു നോക്കാം
ഒരിക്കൽ കടം വാങ്ങിയ എന്റെ
ഹൃദയം നീ കണ്ടുവോ എന്ന്
അവൻ തീർച്ചയായും പറയും
ഇനിയും എനിക്കതു കാണാൻ
കഴിഞ്ഞിട്ടില്ല അന്നും

അതാരുവശം കൊടുത്തു നീ
ആരുമറീയാതെ,എന്നിട്ടും
എന്തെ എന്നിൽ തിരയുന്നു
മറൂപടിയില്ലാതെ ഞാനത്
എവിടേയോ വച്ചു മറന്ന
അരണയേപ്പോലെ പതുങ്ങുന്നു
പിന്നേം വന്നിടം പോലും
മറന്നുപോകുന്നു എങ്കിലും
ചുറ്റും നിറയുന്നത് വേവും നോവിന്റെ
കരിഞ്ഞ പുകമണം മാത്രം....
............................................................

4 അഭിപ്രായങ്ങൾ:

  1. ഒരു പ്രണയം നഷ്ടമായാൽ ഏതുരീതിയിൽ ഒന്നു ചിന്തിക്കാം എന്നു നോക്കിയതാ........നന്ദി അരുൺ....!!!

    മറുപടിഇല്ലാതാക്കൂ
  2. വേവുന്ന ഹൃദയത്തില്‍ പുകച്ചുരുലുകാലാണ് ഈ വരികള്‍

    മറുപടിഇല്ലാതാക്കൂ
  3. നഷ്ട ഹൃദയത്തിന്ടെ പുകമണം....കൊള്ളാം

    മറുപടിഇല്ലാതാക്കൂ