എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ഞാൻ എന്ന ബോധത്തിന്റെ തുടക്കമെന്തെന്നറിയാതെ കർമ്മങ്ങളിലൂടെ കർമ്മഫലങ്ങളിലൂടെ ഒരു യാത്ര....ജാഗ്രത്തായ സംവേദനങ്ങളിലൂടെ ഈ പ്രപഞ്ചത്തെ നോക്കികാണുകയാണ്‌...ഊർദ്ധ്വം നിലക്കുന്നിടത്തുനിന്നും ഭസ്മകുംഭമായ് പഞ്ചഭൂതാകൃതിയിലേക്ക് വിലയം പ്രാപിക്കുന്ന ഈ ശരീരത്തിന്റെ പേര്‌...കണ്ണൻ.......

2011, മാർച്ച് 23, ബുധനാഴ്‌ച

നാടകമേ ഉലകം.....

നാടകമേ ഉലകം.....
      നമ്മുടെ അഴീക്കോട് മാഷിന്റെ പോലുള്ള ഒരു കോംപ്ളക്സ് പിടിപെട്ടോ എന്നൊരു ചിന്ത ഇല്ലാതില്ല.....ആരും മൈന്റ് ചെയ്യുന്നില്ല എന്ന തോന്നലുണ്ടാകുമ്പോൾ വഴിയേപോകുന്നവന്റെ തന്തക്കുവിളിച്ച് രണ്ടെണ്ണം വാങ്ങി കൂടെ കൂട്ടുക......അഴീക്കോടൻ സഖാവിന്റെ കാര്യം പറഞ്ഞാൽ കുറച്ചു കഷ്ടം തന്നെ. ചാനലുകളോന്നും തീരെ ശ്രദ്ധിക്കുന്നില്ല എന്നൊരു തോന്നലുണ്ടാകുമ്പോൾ തുടങ്ങുകയായി ഒരുതരം എരിപൊരിസഞ്ചാരം...ഈ പുല്ലന്മാർക്കൊന്നും സാംസ്കാരികനായകന്മാരെയൊന്നും വേണ്ടാതായോ....അതല്ല ഇനിയിപ്പോൾ അവന്മാരൊക്കെത്തന്നെ ഈ പട്ടങ്ങൾ എഴിതിവാങ്ങിച്ചോ അതുമല്ല വല്ല സിനിമാക്കാരുടെ ചെപ്പടിവിദ്യയിലെങ്ങാനും വീണ്‌ അവർക്കുകൊടുത്തോ...“ഹും കൊല്ലും ഞാൻ ഞങ്ങളൊക്കെ ചത്തുതുലഞ്ഞിട്ടു മതി...സിനിമാക്കാർക്ക്...എനിക്കീ ജീവികളെ കാണുന്നതു തന്നെ ചതുർത്ഥികാണുന്നതിനു തുല്ല്യമാ” ഒരു സിനിമാക്കാരൻ വരുന്നിടത്തു നാലു പെൺപിള്ളാർ കയ്യും മെയ്യും മറന്നു ഓടിക്കൂടുന്നതു കോണ്ടാണ്‌ ഈ നിരീക്ഷണം എന്നു മാത്രം സമ്മതിക്കില്ല....എങ്കിലും അതല്ലെ കാരണം എന്നൊരു സംശയം......കുറെ നാൾ മോഹൻലാലിന്റെ നെഞ്ചത്തായിരുന്നു...അയാൾക്ക് ഒരല്പ്പം വകതിരിവുള്ളതുകൊണ്ടാണെന്നു തോന്നുന്നു...ഇപ്പോൾ തീരെ മൈൻഡ് ചെയ്യുന്നില്ല......അതിനുശേഷം മുഖ്യന്റെ പുള്ളയോടായി....അതും ചീറ്റിപ്പോയി.....അതുകൊണ്ട് ഒരു ഗുണമുണ്ടായി.....നാട്ടിൽ ആരും പെണ്ണുതരാഞ്ഞിട്ടല്ല മക്കളുണ്ടായാൽ അവരെക്കൊണ്ട് ദുരിതമനുഭവിക്കേണ്ടിവരും എന്നുള്ളതുകൊണ്ടാ വിവാഹം കഴിക്കാഞ്ഞത് എന്നൊരു എന്നൊരു വലിയ സത്യം ജനങ്ങളെ പറഞ്ഞു വിശ്വസിപ്പിക്കാൻ പറ്റി(എന്നത് എന്റെ വിശ്വാസം)....ഇനിയിപ്പോൾ സാക്ഷാൽ മുഖ്യനേ തന്നെ പിടിക്കാം എന്നു കരുതി രണ്ട് ഡൈലോഗ് കാച്ചിയിട്ടും രക്ഷയില്ല...ഏല്ക്കുന്നില്ല...അവസാനം വയസ്സനായ ഹേ അച്ചുതാനന്ദൻ ചേട്ടൻ സഖാവേ....നാണമില്ലെ അധികാര കസേരയിൽ കടിച്ചുതൂങ്ങാൻ എന്നും ചോദിച്ചുനോക്കി....നോ രക്ഷ....അവസാനം എന്നെപ്പോലെ തന്നെ ചേറുപ്പക്കാരനായ ശിവദാസമേനോൻ സഖാവിനെക്കൊണ്ടും പറയിപ്പിച്ചുനോക്കി....രക്ഷയുണ്ടായില്ലെന്നു മാത്രമല്ല...നല്ല തട്ടു കിട്ടും എന്നു കണ്ടപ്പോൾ ആ പഹയൻ കാലും മാറി ഒരു കുട്ടിക്കരണം മറിഞ്ഞ് മുഖ്യന്റെ പുറകിലായി നില്പ്പ്......എന്നാല്പിന്നെ സാക്ഷാൽ രാജാവിനെക്കോണ്ടുതന്നെയൊന്നു കളിച്ചുനോക്കി....രാജാവും ഒന്നു കളിച്ചുനോക്കി...പക്ഷെ ജനങ്ങൾ എന്നൊരു വിഭാഗം ഗർദ്ദഭങ്ങൾക്ക് വിവരം വെച്ചുതുടങ്ങിയെന്ന വിവരം അങ്ങാടിപ്പാട്ടായിട്ടും അന്തപ്പുരത്തിലെത്തിയിട്ടും....കൊട്ടാരത്തിലേ ഏറാൻ മൂളികൾക്കു മാത്രം അറിയാനായില്ല.....അതുകൊണ്ട് ചെന്നിരുന്നിടം ചുട്ടുപൊള്ളിക്കിടന്നത് രാജാവും അറിഞ്ഞില്ല...ചന്തിയൊന്നു നന്നായി പൊള്ളി എങ്കിലും പുറത്തുകാണിക്കാതെ രാജാവും, ഒരു കുട്ടിക്കരണം മറിഞ്ഞു രക്ഷപെട്ടെന്ന് സ്വയം ആശ്വസിക്കുകയും ചെയ്തു.....ഇനിയെന്താണൊരു വഴി.....ഇനിയുള്ള കളീ ആ പഴയ കളീതന്നെ....പണ്ട് പണ്ട് അരൂർ കോലോത്തെ ഗൗരിയമ്മ തമ്പുരാട്ടിക്കു പശുവിൻപാലിൽ കൊടുത്തൊരു എട്ടിന്റെ പണി...അതോടെ തമ്പുരാട്ടിയും പരിവാരങ്ങളും പുറത്ത്.....എന്തായാലും കാത്തിരുന്നു കാണുക തന്നെ...നാടകമേ ഉലകം.....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ