ചരിത്രാഖ്യായികൾക്ക് പേരുകേട്ട ആദ്യത്തെ മലയാള നോവലിസ്റ്റുകളിൽ പ്രമുഖൻ. 1858 മെയ് 19-ന് (1033 ഇടവം 7)തിരുവനന്തപുരത്ത് കോച്ചുകണ്ണച്ചാർ വീട്ടിൽ ജനിച്ചു. നെയ്യാറ്റിൻകരയിൽ ആണ് തറവാട്. അച്ഛൻ പനവിളാകത്ത് നീലകണ്ഠപ്പിള്ള. അമ്മ പാർവതിപ്പിള്ള. തിരുവിതാംകൂർ രാജകൊട്ടാരത്തിൽ ജോലിക്കാരായിരുന്നു അച്ഛനുമമ്മയും. സി. വിയുടെ വിദ്യാഭ്യാസത്തിന് സംരക്ഷണം നൽകിയത് രാജാകേശവദാസന്റെ ദൗഹിത്രീപുത്രനായ നങ്കക്കോയിക്കൽ കേശവൻതമ്പിയായിരുന്നു.1881-ൽ ബി.എ പാസായി. ബന്ധുക്കളുടെ നിർബന്ധത്തിന് വഴങ്ങി വിവാഹം കഴിച്ചു. ഈ വിവാഹബന്ധം വിജയകരമായിരുന്നില്ല. നാട് വിട്ട് ഹൈദരാബാദിലേക്ക് പോയി. ഈ യാത്ര അദ്ദേഹത്തിന് പ്രമുഖ രാജസ്ഥാനങ്ങളെ നേരിട്ട് കണ്ടു മനസ്സിലാക്കുന്നതിന് സഹായിച്ചു .1887- ൽ വീണ്ടും വിവാഹിതനായി.ഭാര്യ പാരുന്താനി കിഴക്കെ വീട്ടിൽ ഭാഗീരഥിയമ്മ. ഇവർ 1904-ൽ മരിച്ചു. പിന്നീട് അവരുടെ മൂത്തസഹോദരി ജാനകി അമ്മയെ വിവാഹം കഴിച്ചു. കേരള പേട്രിയറ്റ് എന്നൊരു പത്രം കുറച്ചു കാലം നടത്തിയിരുന്നു.ഹൈക്കോടതിയിൽ ചെറിയൊരു ജോലി കിട്ടിയതിനെ തുടർന്ന് നിയമപഠനത്തിന് ലോ കോളേജിൽ ചേർന്നു. അതും പ്ലീഡർ പരീക്ഷയും ഒന്നും പൂത്തിയാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഹൈക്കോടതിയിൽ ശിരസ്തദാറായി ഉയരുകയും പിന്നീട് 1905-ൽ ഗവണ്മെന്റ് പ്രസ്സിൽ സൂപ്രണ്ടായി ജോലിയിൽ നിന്ന് വിരമിക്കുകയും ചെയ്തു.1918-ൽ സി.വി.തിരുവിതാംകൂർ ടെക്സ്റ്റ് ബുക്ക് കമ്മിറ്റി അദ്ധ്യക്ഷനായി.പരീക്ഷാ ബോർഡ് മെമ്പറായി കുറച്ചു കാലം ജോലി ചെയ്തു. മലയാളിസഭയിൽ പ്രവർത്തിച്ചു.മലയാളി,മിതഭാഷി, വഞ്ചിരാജ് എന്നീ പത്രികകളു പിന്നിലും പ്രവർത്തിച്ചു.ജന്മി-കുടിയാൻ പ്രശ്നം, വിവാഹ ബിൽ എന്നിവയെപ്പരി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. മലയാളീ മെമ്മോറിയലിനു പിന്നിൽ പ്രവർത്തിച്ച ബുദ്ധികളിലൊന്ന് സി.വിയുടേതായിരുന്നു. 1922 മാർച്ച് 21-ന് അന്തരിച്ചു.ഇദ്ദേഹം കേരള സ്കോട്ട് എന്നറിയപ്പെടുന്നു.
ഉള്ളടക്കം
- 1 സി.വി. യുടെ ചരിത്രാഖ്യായികകൾ
- 2 കൃതികൾ
- 2.1 ചരിത്രനോവലുകൾ
- 2.2 സാമൂഹ്യനോവൽ
- 2.3 ഹാസ്യ നാടകങ്ങൾ (പ്രഹസനങ്ങൾ)
- 2.4 ലേഖനപരമ്പര
- 2.5 അപൂർണ്ണ കൃതികൾ
- 3 അവലംബം
- സി.വി. യുടെ ചരിത്രാഖ്യായികകൾ
കൃതികൾ
ചരിത്രനോവലുകൾ
- മാർത്താണ്ഡവർമ്മ (1891)
- ധർമ്മരാജാ (1913)
- രാമരാജ ബഹദൂർ (1918)
സാമൂഹ്യനോവൽ
- പ്രേമാമൃതം (1917)
- ചന്ദ്രമുഖീവിലാസം (1884, അപ്രകാശിതം)
- മത്തവിലാസം (അപ്രകാശിതം)
- കുറുപ്പില്ലാക്കളരി (1909)
- തെന്തനാംകോട്ട് ഹരിശ്ചന്ദ്രൻ (1914)
- ഡോക്ടർക്കു കിട്ടിയ മിച്ചം (1916)
- പണ്ടത്തെ പാച്ചൻ (1918)
- കൈമളശ്ശൻറെ കടശ്ശിക്കളി (1915)
- ചെറതേൻ കൊളംബസ് (1917)
- പാപിചെല്ലണടം പാതാളം (1919)
- കുറുപ്പിൻറെ തിരിപ്പ് (1920)
- ബട്ട്ലർ പപ്പൻ (1921)
വിദേശീയ മേധാവിത്വം (1922)
അപൂർണ്ണ കൃതികൾ
- ദിഷ്ടദംഷ്ട്രം (നോവൽ)
- പ്രേമാരിഷ്ടം(ആത്മകഥ)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ