സനാതന ധർമ്മ സംസ്കാരമെന്നത് ലോക സംസ്കാരത്തിന്റെ തറവാടാണെന്ന് പാശ്ചാത്യരടക്കം...(ഇതു നമ്മൾ ഭാരതീയർ പറഞ്ഞാലേ പുച്ഛമുണ്ടാകു)....അന്നും ഇന്നും പറയുകയും ചരിത്രം സാക്ഷിയാകുകയും ചെയ്ത അതി ബൃഹത്തായൊരു സംസ്കാര പൈതൃകത്തിന്റെ വക്താക്കളാകേണ്ട ഹിന്ദുസമൂഹം നിരർത്ഥകമായ അനാചാരങ്ങളുടേയും ബോധക്കേടുകളുടേയും പിടിയിലമർന്ന് എന്താണു തങ്ങൾക്ക് കിട്ടിയ പൈതൃകമായ അറിവുകൾ എന്നതിന്റെ ഒരു തരിപോലും രുചിച്ചു നോക്കാൻ അറിയാത്ത കൂപമണ്ഡൂകങ്ങളായി വളർന്നു വരുന്നു......എങ്ങനെ ലോക ഭാഷയുടേ മാതൃ സ്ഥാനമലങ്കരിക്കുന്ന സംസ്കൃതം ഇന്നു മൃതഭാഷയായി മാറീ....നമുക്ക് നമ്മുടെ പൂർവികരായ ഋഷീശ്വരന്മാർ പകർന്നു നൽകിയ അഭൂതപൂർവമായ അറിവുകളൂടെ സാഗരങ്ങൾ എങ്ങിനെ ഇന്നു ആരുമറീയാതെ പോകുന്നു......ശരിയായ സനാതനധർമ്മ സംസ്കാരവും ശാസ്ത്രീയമായ കാഴ്ച്ചപ്പാടുകളും ഉയർത്തിപ്പിടിച്ചിരുന്നു എങ്കിൽ ഇന്ന് ഈ ലോകത്ത് ഈ ഒരു സംസ്കാരമല്ലാതെ ഉണ്ടാകുമായിരുന്നില്ല......കടന്നു കയറിയോ ബലപ്രയോഗത്തിലൂടേയോ അല്ല അതു സാധ്യമാകുക മറിച്ച് അറിവെന്ന സാധനയിലൂടേ ധർമ്മമെന്ന സംസ്കാരത്തിലൂടെ ഈ ദർശനങ്ങളേ മറികടക്കാൻ ഒരു ചിന്തകൾക്കും ആകില്ലതന്നെ.......ഇന്നെടുത്തു നോക്കു ഏതു ദർശനങ്ങളേയും കുറിച്ചു വാചാലരാകുന്നവർ ആദ്യം നമ്മുടേ സനാതനമായ അറിവുകളിലേക്ക് കടന്നു ചെന്നാൽ അവിടേ കാണാത്തതൊന്നും മറ്റെവിടേയും കാണാൻ സാധിക്കില്ല എന്നു മനസ്സിലാക്കുന്നു........ചതുർവേദോപനിഷദുക്കളും ഗീതയും എല്ലാം നമുക്കതാണ് പറഞ്ഞു തരുന്നത്.....ആദിമസംസ്കാരങ്ങളുടേ പട്ടികയിൽ ഈ ലോകത്തു നിലനിന്നിരുന്ന ഏകദേശം 49 മത സംസ്കാരങ്ങളിൽ 48 എണ്ണവും നശിച്ച് നാമാവശേഷമായിട്ടും സനാതനമായി നിലനിൽക്കുന്ന ഏക സംസ്കാരവും ഈ ഭാരതമെന്ന പുണ്യഭൂമിയിലേതാണ്.....മനുഷ്യൻ തന്റെ സ്വാർത്ഥതയ്ക്കുവേണ്ടി വളച്ചൊടിച്ചുണ്ടാക്കുന്ന ക്ഷേത്രാചാരങ്ങളും പൂജാദി കർമ്മങ്ങളും എല്ലാം കടന്നു വരുന്നതുതന്നെ സെമറ്റിക് മതങ്ങളൂടേ കടന്നു വരവോടേയാണ്....അതിനുമുൻപ് യജ്ഞശാലകൾ ക്ഷേത്രങ്ങൾക്ക് വഴിമാറിയപ്പോൾ ഇന്നു കാണുന്ന കച്ചവട സ്ഥാപനങ്ങളായ ഷേത്രങ്ങളല്ല ഉണ്ടായിരുന്നത്.....ഇവിടേ മനുഷ്യനു ജീവിക്കാനുള്ള നിയമമിറക്കുന്ന മനുഷ്യനോളം ചെറുതായ ഈശ്വര സങ്കൽപ്പം ഈ സംസ്കാരത്തിന്റെ ഭാഗമല്ല...മറിച്ച് പരമമായ ബ്രഹ്മചൈതന്യമാണ് ഈ കാണായതൊക്കെയും എന്ന്....ഒരു ആറ്റത്തിനുപോലും ആ ചൈതന്യത്തിൽ നിന്നും മാറാൻ സാധിക്കില്ല എന്ന അറിവിനെ എത്ര ഹിന്ദുക്കൾ മനസ്സിലാക്കി വച്ചിട്ടുണ്ട്........ചെയ്തു കൂട്ടിയ പാപങ്ങളെ കഴുകിക്കളയാനുള്ള ഒരു വഴിയായി മാത്രം ഈശ്വരനെ കാണുന്നു.....അവിടേ ശത്രു സംഹാര പൂജയും, മന്ത്രവാദവും, കുട്ടിച്ചാത്തൻ സേവയും, ശയനപ്രദക്ഷിണവും,ഗരുഡൻ തൂക്കവും, ശൂലം തറക്കലും...എന്നു വേണ്ടാ എണ്ണിയാലൊടുങ്ങാത്ത അനാചാരങ്ങളുടേ ചുമലിലേറി ജീവിക്കാൻ പാടു പെടുന്ന മനുഷ്യൻ......എന്നാൽ സ്വന്തം മനസ്സിനെ , ബോധത്തെ , ഈശ്വരനിലേക്കുയർത്തുകവഴി എല്ലാം ആ ചിതന്യത്തിൽ കുടികൊള്ളുന്നു എന്ന പരമമായ അറിവിനെ സ്വീകരിക്കാനാകാതെ കുങ്കുമം ചുമക്കുന്ന കഴുതകളാകുകയാണ് നമ്മൾ...എന്നിട്ട് മറ്റുള്ളിടങ്ങളിൽ അന്വേഷിക്കുന്നു കുങ്കുമത്തിന്റെ വാസനയെവിടെയെന്ന്.........പരമമായ അറിവിനെ അറിയാനാണ് ശ്രീനാരായണ ഗുരു നമ്മെ പഠിപ്പിച്ചത്.......പരമമായ ബ്രഹ്മത്തെ അറിയാനാണ് ആദിശങ്കരനും പഠിപ്പിച്ചത്....സ്വാമി വിവേകാനന്ദനും ശ്രീരാമ ക്രിഷ്ണ പരമഹംസനും രമണ മഹർഷിയുമെല്ലാം പഠിപ്പിച്ചത് ആ നിത്യചൈതന്യത്തെ അറിയാനായിരുന്നു.....അങ്ങനെ എത്രയെത്ര ഋഷീശ്വരന്മാർ.......അവരാൽ സമ്പന്നമായ നമ്മൂടേ ഭാരതത്തിന്റെ അവസ്ഥ ഇന്നെന്താണ്......ബ്രാഹ്മണനെന്ന് ഞെളിഞ്ഞ് പൂണൂലും ധരിച്ച് നടക്കുന്നവനോ ബ്രാഹ്മണൻ..?? ബ്രഹ്മജ്ഞാനമറിയാത്തവനെ മനുഷ്യനായി പോലും കണക്കാക്കാൻ കഴിയില്ലെന്നതു തന്നെ സത്യം....ഈ പ്രപഞ്ചത്തിലെ ഏതൊരു അണുവിലും തന്നേയും, തന്നിൽ ഈ പ്രപഞ്ചത്തേയും കാണാൻ നമ്മുടെ അറിവുകൾ പഠിപ്പിക്കുന്നു......ഇന്നതെവിടെ നിൽക്കുന്നു.....കുറേ കപട ജ്യോതിഷികൾക്കും, പൂജാരിമാർക്കും, ക്ഷേത്ര ഭരണസമിതിയംഗങ്ങൽക്കും സുഖലോലുപരായി കഴിയാനുള്ള മേലനങ്ങാതെ ധനസമ്പാദനത്തിനുള്ള വഴിമാത്രമാണ് ഇന്നത്തെ ക്ഷേത്രങ്ങളും ആചാരങ്ങളും......ഈശ്വരനെ കാണാനും സങ്കടങ്ങൾ ബോധിപ്പിക്കാനും വിലവിവരപ്പട്ടിക ഒരുക്കി വച്ചിരിക്കുന്ന പുണ്യസങ്കേതങ്ങളാണ് ക്ഷേത്രങ്ങൾ.......“ഞാനെന്ന ബോധം കുടികൊള്ളുന്നത്- ഈ ആലയമാണ് ആരാധനീയമായ ഏറ്റവുംവലിയ ആലയം അഥവാ ക്ഷേത്രം. സർവ്വദാ ആ ആലയത്തിലാണ് ഞാനെന്ന പൂർണ്ണദേവൻ കുടികൊള്ളുന്നത് എന്നതുകൊണ്ട്, അതിനെ യാതൊരുകേടുപാടുകളുംവരാതെ സൂക്ഷിക്കേണ്ടത് അനിവാര്യമാണ്.“.....ഗുരുക്കന്മാരുടേ വാക്കുകളാണിത്.......സ്വന്തം മനസ്സിനെ ഉയർത്തുക എന്നതുതന്നെയാണ് ഏറ്റവും വലിയ ഭക്തി, ഈശ്വര സാധന എന്ന് നമ്മെ പഠിപ്പിക്കുന്നു.........!!!
കണ്ണിനുള്ളില്‍ കിണ്ണം വെയ്ത്തവനെ
മറുപടിഇല്ലാതാക്കൂഎന്നെ കണ്ണാടിയാക്കിയ തമ്പുരാനേ..
നീ.. കണ്ണിനേക്കാള്‍ അടുത്തുപോയി
പിന്നെ, കണ്ണിനു നിന്നെ കാണാതെയായി.
ഇതിലും കവിഞ്ഞൊന്നും എനിക്കരുളാനില്ല. തീര്‍ച്ചയായും ദൈവത്തെ രുചിക്കുക അറിയുക അനുഭവിക്കുക.. അന്നത് തന്നെയാണ് ആവശ്യം.
അതെ, നാമവനെ രുചിച്ചറിയുക തന്നെ വേണം..!!