എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ഞാൻ എന്ന ബോധത്തിന്റെ തുടക്കമെന്തെന്നറിയാതെ കർമ്മങ്ങളിലൂടെ കർമ്മഫലങ്ങളിലൂടെ ഒരു യാത്ര....ജാഗ്രത്തായ സംവേദനങ്ങളിലൂടെ ഈ പ്രപഞ്ചത്തെ നോക്കികാണുകയാണ്‌...ഊർദ്ധ്വം നിലക്കുന്നിടത്തുനിന്നും ഭസ്മകുംഭമായ് പഞ്ചഭൂതാകൃതിയിലേക്ക് വിലയം പ്രാപിക്കുന്ന ഈ ശരീരത്തിന്റെ പേര്‌...കണ്ണൻ.......

2011, ഒക്‌ടോബർ 4, ചൊവ്വാഴ്ച

എന്റെ ബാല്യം (കവിത)

എന്റെ ബാല്യം.....

തെച്ചിയും പിച്ചിയും തുമ്പോലക്കതിരും
തേങ്ങയും മാങ്ങയും കാച്ചിൽ പടവലവും
തത്ത ചെമ്പോത്ത് അണ്ണാറക്കണ്ണനും
തുടിയുണരുമെന്റെ തൊടിതന്നെയെന്നും

ചെമ്പകം പൂത്തതും ചോലയുണർന്നതും
മാമ്പൂ വിരിഞ്ഞതും മഴവില്ലുതിർന്നതും
കാകനും കൂമനും കാറ്റാടി തൈകളും
കൂർച്ചുണ്ട് രാകിമിനുക്കും താലിക്കുരുവികളും

കൈതപ്പൂ കാറ്റത്തുലഞ്ഞ കൈപ്പാടങ്ങൾ
പച്ചിലപ്പാടം പലതായ് വരമ്പിട്ട പുലരിയിൽ
കാറ്റുപുലർന്നതും പുളിയിലക്കരമുണ്ടുലഞ്ഞതും
കാവും കരുമാടിയുമിമ്മട്ടിൽ വിളക്കായിരുന്നതും

ചൂണ്ടയെറിഞ്ഞും കളിപ്പന്താടിയും കുമ്മികളിച്ചും
നിറ ബാല്യമൊന്നിങ്ങനെ ഓർമ്മയായ് തെളിയുന്നു
ഓണം വിഷു വാവുസംക്രാന്തിയും മോദമായേകിയ
മനോജ്ഞമൊരു ഗ്രാമമെനിക്കുണ്ടായിരുന്നു...
.......................................................................................

3 അഭിപ്രായങ്ങൾ:

  1. ഈ നരച്ച യാന്ത്രികതയില്‍ നിന്നും സ്വാഭാവികതയുടെ ആ പച്ചപ്പിലേക്ക് ഒരുവേള എനിക്കൊരു മടക്കയാത്ര സാധ്യമെങ്കില്‍... കട്ടായം, ഞാനവിടം ചിരജ്ഞീവിയാകും.!

    മറുപടിഇല്ലാതാക്കൂ
  2. ആ ശീതളിമ നമുക്കിനി സ്വപ്നം മാത്രം ,,,,,,, ഗൃഹാതുരത്വം നല്‍കുന്ന നല്ല കവിത ,,,,,, ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  3. ഈ വരികളില്‍ ഒരു ബാല്യത്തിന്റെ ഓര്‍മകളെ ആണ് പങ്കു വെച്ചത് ഒരു കുളിര്‍ തെന്നല്‍ മനസ്സിന് സമ്മാനിച്ചു

    മറുപടിഇല്ലാതാക്കൂ